പേരാമ്പ്ര മേഖലയ്ക്ക് ആശ്വാസം; ഇന്ന് 136 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ കേസുകള്‍ അരിക്കുളം, ചക്കിട്ടപ്പാറ, പേരാമ്പ്ര എന്നിവിടങ്ങളില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 136 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 136 എന്ന കണക്ക്. അരിക്കുളം, ചക്കിട്ടപ്പാറ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 23 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവിടത്തെ ടി പി ആര്‍ നിരക്കുകളും

  • ചങ്ങരോത്ത്, അരിക്കുളം, കായണ്ണ – കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍).
  • മേപ്പയ്യൂര്‍, നൊച്ചാട് – കാറ്റഗറി സി ( ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍).
  • പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, കീഴരിയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ – കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 23
അരിക്കുളം- 24
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് -15
ചെറുവണ്ണൂര്‍ – 11
കായണ്ണ – 5
കീഴരിയൂര്‍-4
കൂത്താളി – 18
മേപ്പയൂര്‍ -4
നൊച്ചാട്- 6
തുറയൂര്‍ – 3