പേരാമ്പ്ര മേഖലയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 81 പേർക്ക്; വിശദമായ കണക്കുകൾ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ കൊവിഡ്-19 കേസുകളുടെ എണ്ണം വർധിച്ചു. ഇന്ന് മേഖലയിൽ 81 പേർക്ക് പോസിറ്റീവായി. ഇന്നലെ 66 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
15 രോഗികളുള്ള കീഴരിയൂർ പഞ്ചായത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഇന്നലെ കീഴരിയൂരിൽ ആറ് രോഗികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ അഞ്ച് കേസുകൾ മാത്രമുണ്ടായിരുന്ന കായണ്ണ പഞ്ചായത്തിലും കേസുകളുടെ എണ്ണം വർധിച്ച് 12 ആയി.
ചങ്ങരോത്ത് പഞ്ചായത്തിലും രോഗികളുടെ എണ്ണം കുത്തനെ കൂടി. രണ്ട് രോഗികളാണ് ഇന്നലെ ചങ്ങരോത്ത് ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് അത് 13 ആയി ഉയർന്നു. അതേസമയം ഇന്നലെ 10 രോഗികളുണ്ടായിരുന്ന നൊച്ചാട് പഞ്ചായത്തിൽ ഇന്ന് അത് 11 ആയി.
ഇന്നലെ 12 കേസുകൾ റിപ്പോർട്ട് ചെയ്ത അരിക്കുളം പഞ്ചായത്തിൽ ഇന്ന് കേസുകളുടെ എണ്ണം നാലായി കുറഞ്ഞു. ഇന്നലെ 10 കേസുകൾ റിപ്പോർട്ട് ചെയ്ത പേരാമ്പ്ര പഞ്ചായത്തിലും കേസുകളുടെ എണ്ണം മൂന്നായി കുറഞ്ഞു.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:
പേരാമ്പ്ര – 3
അരിക്കുളം – 4
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 13
ചെറുവണ്ണൂര്‍ – 8
കായണ്ണ – 12
കീഴരിയൂര്‍ – 15
കൂത്താളി – 2
മേപ്പയ്യൂര്‍ – 5
നൊച്ചാട് – 11
തുറയൂര്‍ – 5