പേരാമ്പ്ര മേഖലയിൽ ഇന്ന് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത് 66 പേർക്ക്; വിശദമായ കണക്കുകൾ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചത് 66 പേർക്ക്. അരിക്കുളം പഞ്ചായത്തിലാണ് കൂടുതൽ രോഗികളുള്ളത്. 12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര, നൊച്ചാട് പഞ്ചായത്തുകളിൽ ഇന്ന് പത്ത് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്. മേഖലയിലെ ബാക്കി എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തിൽ താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

മേപ്പയ്യൂർ, ചങ്ങരോത്ത് പഞ്ചായത്തുകളിൽ ഇന്ന് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ചെറുവണ്ണൂർ, കൂത്താളി പഞ്ചായത്തുകളിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്തു. ചക്കിട്ടപാറയിലും കായണ്ണയിലും ഇന്ന് അഞ്ച് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 10
അരിക്കുളം – 12
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 4
കായണ്ണ – 5
കീഴരിയൂര്‍- 6
കൂത്താളി – 4
മേപ്പയ്യൂര്‍ – 2
നൊച്ചാട്- 10
തുറയൂര്‍ – 6


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.