പേരാമ്പ്ര മേഖലയിൽ ഇന്നും 46 പുതിയ കൊവിഡ് രോഗികൾ; എല്ലാ പഞ്ചായത്തുകളിലും പത്തിൽ താഴെ രോഗികൾ മാത്രം; വിശദമായ കണക്കുകൾ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്നും 46 പുതിയ കൊവിഡ് രോഗികൾ മാത്രം. ഇന്നലെയും മേഖലയിൽ 46 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെതിൽ നിന്ന് വ്യത്യസ്തമായി എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
പേരാമ്പ്ര പഞ്ചായത്തിലും മേപ്പയ്യൂർ പഞ്ചായത്തിലും ഇന്ന് ഒമ്പത് രോഗികൾ മാത്രമാണ് ഉള്ളത്. ഇതിൽ പേരാമ്പ്രയിലെ ഒരു രോഗി ഇതര സംസ്ഥാനത്ത് നിന്ന് വന്നയാളാണ്. ഇന്നലെ പേരാമ്പ്രയിൽ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മേപ്പയ്യൂരിൽ ഇന്നലെ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്.
ഇന്നലെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത കൂത്താളി പഞ്ചായത്തിൽ ഇന്ന് പുതിയ രോഗികളില്ല. ഇന്നലെ പുതിയ രോഗികൾ ഇല്ലാതിരുന്ന കീഴരിയൂരിൽ ഇന്ന് ഒരു കേസാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്ത ചക്കിട്ടപാറ പഞ്ചായത്തിലും ഇന്ന് ഒരു കേസാണ് റിപ്പോർട്ട് ചെയ്തത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്നലെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന അരിക്കുളത്ത് ഇന്ന് അഞ്ച് പുതിയ രോഗികളുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിൽ ഇന്ന് നാല് കേസുകളും ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് ആറ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് പഞ്ചായത്തുകളിലും ഇന്നലെ മൂന്ന് കേസുകൾ വീതമാണ് റിപ്പോർട്ട് ചെയ്തത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:
പേരാമ്പ്ര – 9
അരിക്കുളം – 5
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 4
ചെറുവണ്ണൂര്‍ – 6
കായണ്ണ – 5
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 4
തുറയൂര്‍ – 2