പേരാമ്പ്ര മേഖലയിൽ ആശങ്കയായി കൊവിഡ് കേസുകൾ കുത്തനെ വർധിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചു, കൂടുതൽ രോഗികൾ പേരാമ്പ്ര പഞ്ചായത്തിൽ; വിശദമായ കണക്കുകൾ അറിയാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ആശങ്കയായി ഇന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവ്. ഇന്ന് 63 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ 47 പേർക്കായിരുന്നു പേരാമ്പ്ര മേഖലയിൽ രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തിലാണ് ഇന്ന് കൂടുതൽ രോഗികളുള്ളത്. ഇന്നലെ ഒമ്പത് രോഗികൾ മാത്രമുണ്ടായിരുന്ന പേരാമ്പ്ര പഞ്ചായത്തിൽ ഇന്ന് 17 രോഗികളാണ് ഉള്ളത്. ഇവരിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല എന്നത് ആശങ്കയായി. ഇന്നലെ നാല് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തിൽ ഇന്ന് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചു. നൊച്ചാട് ഇന്ന് 13 രോഗികളാണ് ഉള്ളത്.

പേരാമ്പ്ര മേഖലയിലെ ബാക്കി പഞ്ചായത്തുകളിലെല്ലാം ഇന്ന് പത്തിൽ താഴെ രോഗികൾ മാത്രമാണ് ഉള്ളത്. ചങ്ങരോത്ത്, കീഴരിയൂർ പഞ്ചായത്തുകളിൽ ഇന്ന് ഒരു രോഗി മാത്രമാണ് ഉള്ളത്. കീഴരിയൂർ പഞ്ചായത്തിൽ ഇന്നലെയും ഒരു രോഗി മാത്രമാണ് ഉണ്ടായിരുന്നത്. ചങ്ങരോത്ത് പഞ്ചായത്തിൽ ഇന്നലെ നാല് രോഗികളാണ് ഉണ്ടായിരുന്നത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ചെറുവണ്ണൂർ പഞ്ചായത്തിൽ ഇന്ന് ഏഴ് രോഗികളാണ് ഉള്ളത്. ഇന്നലെ ചെറുവണ്ണൂരിൽ ആറ് രോഗികളാണ് ഉള്ളത്. അതേസമയം ഇന്നലെ ഒരു രോഗികളും ഇല്ലാതിരുന്ന കൂത്താളി പഞ്ചായത്തിൽ ഇന്ന് ആറ് രോഗികളാണ് ഉള്ളത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 17
അരിക്കുളം – 4
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 7
കായണ്ണ – 4
കീഴരിയൂര്‍- 1
കൂത്താളി – 6
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 13
തുറയൂര്‍ – 2


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.