പേരാമ്പ്ര മേഖലയിൽ ആശങ്കയായി കൊവിഡ് കേസുകൾ കുത്തനെ വർധിച്ചു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 62 പേർക്ക്; വിശദമായ കണക്കുകൾ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ആശങ്കയായി കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ വർധിച്ചു. ഇന്ന് 62 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 32 കേസുകൾ മാത്രം റിപ്പോർട്ട് ചെയ്ത സ്ഥാനത്താണ് ഇന്ന് കേസുകൾ ഇരട്ടിയോളമായത്.
ചെറുവണ്ണൂർ, കീഴരിയൂർ എന്നീ പഞ്ചായത്തുകളിലെ രണ്ട് രോഗികളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്ത നൊച്ചാട് പഞ്ചായത്തിൽ ഇന്ന് അത് 16 ആയി ഉയർന്നു.
ഇന്നലെ പൂജ്യം കേസുകൾ റിപ്പോർട്ട് ചെയ്ത ചക്കിട്ടപാറ, കായണ്ണ, തുറയൂർ എന്നീ പഞ്ചായത്തുകളിൽ ഇന്ന് യഥാക്രമം മൂന്ന്, ഒന്ന്, മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ ഒരു കേസ് റിപ്പോർട്ട് ചെയ്ത കൂത്താളി പഞ്ചായത്തിൽ ഇന്ന് മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു.
അതേസമയം പേരാമ്പ്ര പഞ്ചായത്തിൽ ഇന്ന് വെറും മൂന്ന് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഏഴ് കേസുകളായിരുന്നു പേരാമ്പ്രയിൽ ഉണ്ടായിരുന്നത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:
പേരാമ്പ്ര – 3
അരിക്കുളം – 8
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 4
ചെറുവണ്ണൂര്‍ – 5
കായണ്ണ – 1
കീഴരിയൂര്‍- 12
കൂത്താളി – 3
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 16
തുറയൂര്‍ – 3