പേരാമ്പ്ര മേഖലയില്‍ 250 പേര്‍ക്ക് കൊവിഡ്; മേപ്പയ്യൂരില്‍ രോഗവ്യാപനം രൂക്ഷം, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 102 പേര്‍ക്ക്, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 250 പേര്‍ക്ക്. സമ്പര്‍ക്കം വഴിയാണ് 248 പേര്‍ക്ക് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്ന തുറയൂര്‍ സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. പഞ്ചായത്തില്‍ ഇന്ന് 102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

മേഖലയിലെ മറ്റു പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ കുറഞ്ഞിട്ടുണ്ട്. മൂന്ന് പഞ്ചായത്തുകള്‍ 20 ന് മുകളില്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ചങ്ങരോത്ത്, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളാണിവ. പേരാമ്പ്രയില്‍ പത്ത് പേര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കായണ്ണയിലും, കീഴരിയൂരിലുമാണ്് ഇന്ന് ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണയില്‍ നാല് പേര്‍ക്കും കീഴരിയൂര്‍ പഞ്ചായത്തില്‍ ആറ് പേര്‍ക്കും മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 10
അരിക്കുളം-19
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് -24
ചെറുവണ്ണൂര്‍ – 20
കായണ്ണ – 4
കീഴരിയൂര്‍-6
കൂത്താളി – 15
മേപ്പയ്യൂര്‍ -102
നൊച്ചാട്- 20
തുറയൂര്‍ – 23