പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്; ഇന്ന് 158 പേര്‍ക്ക് കൊവിഡ്, കൂടൂതല്‍ കേസുകള്‍ പേരാമ്പ്ര, കായണ്ണ എന്നിവിടങ്ങളില്‍, തുറയൂരില്‍ ആശ്വാസം, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 158പുതിയ കൊവിഡ് കേസുകള്‍. കായണ്ണ പഞ്ചായത്തിലാണ് ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 24പേര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.
തുറയൂര്‍, കൂത്താളി, ചെറുവണ്ണൂര്‍, എന്നീ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. പത്തില്‍ കുറവ് ആളുകള്‍ക്കാണ് ഇവിടങ്ങളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 23
അരിക്കുളം- 16
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് -10
ചെറുവണ്ണൂര്‍ – 6
കായണ്ണ – 28
കീഴരിയൂര്‍-14
കൂത്താളി – 8
മേപ്പയ്യൂര്‍ -20
നൊച്ചാട്- 17
തുറയൂര്‍ – 4