പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം നല്‍കി ചെറുവണ്ണുരിലെയും പേരാമ്പ്രയിലെയും ഇന്നത്തെ ടി.പി.ആര്‍; മേഖലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്തുകളില്‍ രോഗവാഹകരെ കണ്ടെത്തുന്നതിനായി മെഗാ ടെസ്റ്റ് ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ടെസ്റ്റുകളുടെ ഫലം പുറത്തുവരുമ്പോളാണ് പഞ്ചായത്തിലെ അതതു ദിവസത്തിലെ ടി.പി.ആര്‍ കണക്കാക്കുന്നത്. ഇതനുസരിച്ച് പേരാമ്പ്ര മേഖലയിലെ രണ്ട് പഞ്ചായത്തുകളുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ്.
പോരാമ്പ്ര, ചെറുവണ്ണൂര്‍, എന്നിവയാണിത്. ഈ പഞ്ചായത്തുകളില്‍ 10 ശതമാനത്തിനും 15 ശതമാനത്തിനുമിടയിലാണ് ഇന്നത്തെ ടി.പി.ആര്‍. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശം നല്‍കി.
പേരാമ്പ്ര പഞ്ചായത്തില്‍ 183 പേരെയാണ് ഇന്ന് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12.57 ആണ് പഞ്ചായത്തിലെ ഇന്നത്തെ ടി.പി.ആര്‍ നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്് അനുസരിച്ച് കാറ്റഗറി സിയിലായിരുന്നു പേരാമ്പ്രയെ വീണ്ടും കാറ്റഗറി ബി യിലേക്ക് മാറ്റി.
ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇത് 11.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 53 പേരെ പിശോധിച്ചപ്പോള്‍ 6 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് ടി.പി.ആര്‍ പത്ത് ശതമാനത്തിന് മുകളില്‍ പോയത്. കാറ്റഗറി സി യിലാണ് ചെറുവണ്ണൂര്‍ പഞ്ചായത്ത് നിലവില്‍. പ്രദേശത്ത് ടി.പി.ആര്‍ നിരക്ക് കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്.