പേരാമ്പ്ര മേഖലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും 100 കടന്ന് കൊവിഡ് കേസുകള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 121 പേര്‍ക്ക്, കൂടുതല്‍ രോഗ ബാധിതര്‍ കീഴരിയൂരില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 121 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 121 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മേഖലയില്‍ 100 ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീഴരിയൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ രോഗബാധിതര്‍. 40 പേര്‍ക്കാണ് അവിടെ ഇന്ന് രോഗം സ്ഥീരീകരിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി കലക്ടര്‍ പ്രഖ്യാപിച്ചു.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 17

ചക്കിട്ടപ്പാറ – 9

നൊച്ചാട് -3

മേപ്പയ്യൂര്‍ – 3

ചങ്ങരോത്ത് – 9

കൂത്താളി – 11

തുറയൂര്‍ – 22

അരിക്കുളം – 7

കീഴരിയൂര്‍ – 40

ചെറുവണ്ണൂര്‍ – 0

കായണ്ണ – 0