പേരാമ്പ്ര മേഖലയില്‍ കോവിഡ് കേസുകള്‍ ഇരുപതില്‍ താഴെ; ഇന്ന് 14 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമേകി കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും ഇരുപതില്‍ താഴെ തുടരുന്നു. 14 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മൂന്ന് പഞ്ചായത്തുകളിലാണ്. അരിക്കുളം, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍ പഞ്ചായത്തുകളില്‍ മൂന്ന് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മേഖലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൂന്ന് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍:

പേരാമ്പ്ര – 2

അരിക്കുളം – 3

ചക്കിട്ടപ്പാറ – 1

ചങ്ങരോത്ത് – 3

ചെറുവണ്ണൂര്‍ – 1

കായണ്ണ – 0

കീഴരിയൂര്‍- 0

കൂത്താളി – 0

മേപ്പയ്യൂര്‍ – 3

നൊച്ചാട്- 1

തുറയൂര്‍ – 0