പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികള്‍ 150ന് മുകളില്‍ തുടരുന്നു; ഇന്ന് 160 പേര്‍ക്ക് രോഗബാധ, കായണ്ണയിലും അരിക്കുളത്തും ആശ്വാസം, മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ 20ന് മുകളില്‍, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികള്‍ 150 ന് മുകളില്‍ തുടരുന്നു. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 160 പുതിയ കൊവിഡ് കേസുകള്‍. അരിക്കുളത്തെയും കായണ്ണയിലെയും കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
മേഖലയിലെ മൂന്ന് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പേരാമ്പ്ര, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര പഞ്ചായത്തില്‍ 25 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 24
അരിക്കുളം- 4
ചക്കിട്ടപ്പാറ – 22
ചങ്ങരോത്ത് -18
ചെറുവണ്ണൂര്‍ – 26
കായണ്ണ – 1
കീഴരിയൂര്‍-8
കൂത്താളി – 20
മേപ്പയൂര്‍ -16
നൊച്ചാട്- 13
തുറയൂര്‍ – 7