പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്; ഇന്ന് 64 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ ഇങ്ങനെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 64 പുതിയ കൊവിഡ് കേസുകളാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചവരില്‍ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ വിദേശത്തു നിന്ന് എത്തിയതാണ്.

ചക്കിട്ടപാറ, നൊച്ചാട് പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ രോഗബാധിതരുള്ളത്. പതിമൂന്ന് പേര്‍ക്കാണ് ഇരു പഞ്ചായത്തുകളിലും ഇന്ന് കൊവിഡ് പോസിറ്റീവായത്. ഇന്നലെ ഒരാള്‍ ക്ക് പോലും ചക്കിട്ടപാറയില്‍ രോഗം സ്ഥിരീകരിച്ചിരുന്നില്ല. നൊച്ചാട് രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. നൊച്ചാട്, ചക്കിട്ടപാറഒഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

എട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേപ്പയ്യൂര്‍ പഞ്ചായത്താണ് രണ്ടാമതുള്ളത്. ആറ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെറുവണ്ണൂരാണ് തൊട്ട് പുറകെയുള്ളത്. ചെറുവണ്ണൂരില്‍ കൊവിഡ് പോസിറ്റീവായവരില്‍ ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്.

മേഖലയിലെ നാല് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. കീഴരിയൂരിലും തുറയൂരിലും ഒരാള്‍ക്ക് ്മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 4
അരിക്കുളം – 5
ചക്കിട്ടപ്പാറ – 13
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 6
കായണ്ണ – 5
കീഴരിയൂര്‍- 1
കൂത്താളി – 5
മേപ്പയ്യൂര്‍ – 8
നൊച്ചാട്- 13
തുറയൂര്‍ – 1