പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; ഇന്ന് 43 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്. 43 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിനേക്കാള്‍ രണ്ട് മടങ്ങാണ് ഇന്നത്തെ രോഗബാധിതരുടെ എണ്ണം.
ചെറുവണ്ണൂരൊഴികെയുള്ള മറ്റ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെയാണ് രോഗബാധിതരുടെ എണ്ണം. കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിച്ചത്. പേരാമ്പ്രയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.
ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായത്. എന്നാല്‍ ഇന്നത് 12 ആയി ഉയര്‍ന്നത് നേരിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ചങ്ങരോത്ത് പഞ്ചായത്തിലെയും അവസ്ഥ ഇതു തന്നെയാണ്. എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചങ്ങരോത്ത് ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
മേഖലയിലെ നാല് പഞ്ചായത്തുകളില്‍ ഒന്നു വീതം കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അരിക്കുളം, കീഴരിയൂര്‍, കായണ്ണ, തുറയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഒരോരുത്തര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂത്താളിയില്‍ ഇന്നാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 5
അരിക്കുളം – 1
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 8
ചെറുവണ്ണൂര്‍ – 12
കായണ്ണ – 1
കീഴരിയൂര്‍- 1
കൂത്താളി – 2
മേപ്പയ്യൂര്‍ – 3
നൊച്ചാട്- 6
തുറയൂര്‍ – 1