പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ വീണ്ടും അമ്പതിന് മുകളില്‍; ഇന്ന് 57 പേര്‍ക്ക് രോഗബാധ, വിശദമായ കണക്കുകള്‍ നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നും വര്‍ദ്ധനവ്. 57 പുതിയ കൊവിഡ് കേസുകളാണ് മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 47പേര്‍ക്കായിരുന്നു പേരാമ്പ്ര മേഖലയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇന്നലെ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കായണ്ണ, ചെറുവണ്ണൂര്‍, കൂത്താളി, തുറയൂര്‍ പഞ്ചായത്തുകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. മേഖലയില്‍ കൊവിഡ് പോസിറ്റീവായ 56 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര പഞ്ചായത്തില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ മാത്രമാണ് പുതിയ രോഗബാധിതരുടെ എണ്ണം എന്നത് ആശ്വാസം നല്‍കുന്നതാണ്.
18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മേപ്പയ്യുരില്‍ ഇന്ന് ഒമ്പത് പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്നലെ ഒരു കേസു പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്ന കായണ്ണയിലും മേപ്പയ്യൂരിലുമാണ് ഇന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 4
അരിക്കുളം – 7
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 7
കായണ്ണ – 9
കീഴരിയൂര്‍- 5
കൂത്താളി – 4
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 7
തുറയൂര്‍ – 1