പേരാമ്പ്ര മേഖലയില്‍ കൊവിഡ് ഭീതി ഒഴിയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 31 പേര്‍ക്ക് മാത്രം; വിശദമായ കണക്കുകള്‍ നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് ഭീതി ഒഴിയുന്നു എന്ന സൂചന നല്‍കി ഇന്നത്തെ പ്രതിദിന കണക്കുകള്‍. ഇന്നലെ 49 പേര്‍ക്കായിരുന്നു പുതുതായി കൊവിഡ് സ്ഥിരീകരിച്ചതെങ്കില്‍ ഇന്ന് അത് 31 ആയി കുറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെയാണ് രോഗികളുടെ എണ്ണം.

എട്ട് രോഗികളുള്ള ചക്കിട്ടപാറയിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ ചക്കിട്ടപാറയില്‍ ഒരു രോഗി മാത്രമായിരുന്നു ഉള്ളത്. ഇന്നലെ അഞ്ച് രോഗികളുണ്ടായിരുന്ന പേരാമ്പ്രയിലും പത്ത് രോഗികളുണ്ടായിരുന്ന ചെറുവണ്ണൂരും ഇന്ന് നാല് രോഗികള്‍ വീതമാണ് ഉള്ളത്.

ചങ്ങരോത്ത്, മേപ്പയ്യൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ ഇന്ന് മൂന്ന് കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രണ്ട്, മൂന്ന്, 13 എന്നിങ്ങനെയായിരുന്നു ഈ പഞ്ചായത്തുകളിലെ കേസുകളുടെ എണ്ണം.

തുറയൂര്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം പൂജ്യമാണ്. ഇന്നലെ മൂന്ന് രോഗികളുണ്ടായിരുന്ന കൂത്താളിയിലും ഇന്ന് പുതിയ രോഗികള്‍ ഇല്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 4
അരിക്കുളം – 2
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 4
കായണ്ണ – 2
കീഴരിയൂര്‍ – 2
കൂത്താളി – 0
മേപ്പയ്യൂര്‍ – 3
നൊച്ചാട് – 3
തുറയൂര്‍ – 0


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.