പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 53 പേര്‍ക്ക്; വിശദമായ കണക്കുകള്‍ നോക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാള്‍ വര്‍ധിച്ചു. ഇന്ന് 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 38 പേര്‍ക്കായിരുന്നു മേഖലയില്‍ കൊവിഡ് പോസിറ്റീവായത്.

അരിക്കുളം പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികള്‍. ഇന്നലെ നാല് രോഗികള്‍ മാത്രമുണ്ടായിരുന്ന അരിക്കുളത്ത് ഇന്ന് രോഗികളുടെ എണ്ണം 15 ആണ്. അരിക്കുളം ഒഴികെ മേഖലയിലെ മറ്റെല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെയാണ് രോഗികള്‍.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്ന് ഒമ്പത് രോഗികളാണ് ഉള്ളത്. ഇന്നലെ ആറ് രോഗികളായിരുന്നു മേപ്പയ്യൂരില്‍. കൂത്താളി പഞ്ചായത്തില്‍ ഇന്നലെ 12 രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കൂത്താളിയില്‍ പുതിയ രോഗികളുടെ എണ്ണം പൂജ്യമാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ചങ്ങരോത്ത്, ചെറുവണ്ണൂര്‍, പേരാമ്പ്ര എന്നീ പഞ്ചായത്തുകളില്‍ ഇന്ന് അഞ്ച് രോഗികള്‍ വീതമാണ് ഉള്ളത്. ഇന്നലെ ചങ്ങരോത്ത് ഒന്നും ചെറുവണ്ണൂരില്‍ രണ്ടും പേരാമ്പ്രയില്‍ മൂന്നും രോഗികളാണ് ഉണ്ടായിരുന്നത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 5
അരിക്കുളം – 15
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് – 5
ചെറുവണ്ണൂര്‍ – 5
കായണ്ണ – 1
കീഴരിയൂര്‍ – 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 9
നൊച്ചാട് – 7
തുറയൂര്‍ – 2


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.