പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്ക്; എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ രോഗികള്‍ മാത്രം; വിശദമായ കണക്കുകള്‍ നോക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് മേഖലയില്‍ 40 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാ പഞ്ചായത്തുകളിലും ഇന്ന് പത്തില്‍ താഴെ രോഗികള്‍ മാത്രമേയുള്ളൂ.
കൂത്താളി പഞ്ചായത്തില്‍ ഇന്ന് ഒരു രോഗി പോലും ഇല്ല. ചക്കിട്ടപാറ, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ ഇന്ന് ആറ് രോഗികളാണ് ഉള്ളത്. ചക്കിട്ടപാറയില്‍ ഇന്നലെ 16 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. എന്നാല്‍ ചങ്ങരോത്ത് ഇന്നലെ ഒരു രോഗി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പേരാമ്പ്ര പഞ്ചായത്തില്‍ അഞ്ച് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ പേരാമ്പ്രയില്‍ മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 15 രോഗികളുണ്ടായിരുന്ന കീഴരിയൂര്‍ പഞ്ചായത്തില്‍ ഇന്ന് ഒരു രോഗി മാത്രമേയുള്ളൂ.
നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. എട്ട് കേസുകളാണ് ഇന്ന് നൊച്ചാട് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 13 കേസുകളായിരുന്നു നൊച്ചാട് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍
പേരാമ്പ്ര – 5
അരിക്കുളം-2
ചക്കിട്ടപ്പാറ – 6
ചങ്ങരോത്ത് -6
ചെറുവണ്ണൂര്‍ – 4
കായണ്ണ – 3
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 8
തുറയൂര്‍ – 1