പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു; മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് നൂറില്‍ താഴെ, 87 പേര്‍ക്ക് കൊവിഡ്, കൂടുതല്‍ രോഗബാധിതര്‍ കൂത്താളിയില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നൂറില്‍താഴെ. 87 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കീഴരിയൂരില്‍ കൊവിഡ് പോസിറ്റീവായ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

കൂത്താളി പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 30 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് നൊച്ചാടാണ്. 14 പുതിയ കേസുകളാണ് നൊച്ചാട് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്രയില്‍ ഒമ്പത് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മേപ്പയ്യൂരില്‍ കൊവിഡ് കേസുകള്‍ കുറയുന്നത് ആശ്വാസം നല്‍കുന്നതാണ്. അഞ്ച് പേര്‍ക്ക് മാത്രമാണ് പഞ്ചായത്തില്‍ ഇന്ന കൊവിഡ് സ്ഥിരീകരിച്ചത്.

മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 9
അരിക്കുളം-4
ചങ്ങരോത്ത് -4
ചെറുവണ്ണൂര്‍ – 10
കായണ്ണ – 3
കീഴരിയൂര്‍- 2
കൂത്താളി – 30
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 14
തുറയൂര്‍ – 5