പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്; ഇന്ന് 198 പേര്‍ക്ക് രോഗബാധ, ചെറുവണ്ണൂരില്‍ 42 പേര്‍ക്ക് കൊവിഡ്, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇരുന്നുറില്‍ താഴെ കേസുകള്‍ മാത്രം. 198 പേര്‍ക്കാണ് പുതുതായി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 15 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരില്‍ 183 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇന്ന് നാല്‍പ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് പോസിറ്റീവായത്. 42പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് കീഴരിയൂരാണ്. 32പുതിയ കേസുകളാണ് കീഴരിയൂരില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
പേരാമ്പ്രയില്‍ 27പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ നാല് പേരുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇരുപതിന് മുകളില്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേപ്പയ്യൂര്‍, പേരാമ്പ്ര, ചെറുവണ്ണൂര്‍, കീഴരിയൂര്‍, അരിക്കുളം എന്നിവയാണ് അവ.
ചക്കിട്ടപ്പാറയില്‍ ഇന്ന് പതിനൊന്ന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേഖലയില്‍ ഇവരില്‍ ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 23
അരിക്കുളം-21
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് -6
ചെറുവണ്ണൂര്‍ – 42
കായണ്ണ – 3
കീഴരിയൂര്‍- 32
കൂത്താളി – 7
മേപ്പയ്യൂര്‍ – 25
നൊച്ചാട്- 7
തുറയൂര്‍ – 13