പേരാമ്പ്ര മേഖലയില്‍ കൊവിഡ് കേസുകള്‍ കുറയുന്നില്ല; ഇന്ന് രോഗം സ്ഥിരീകരിച്ചത് 262 പേര്‍ക്ക്, കൂടുതല്‍ രോഗബാധിതര്‍ മേപ്പയ്യൂര്‍, അരിക്കുളം പഞ്ചായത്തുകളില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ ഇരുന്നൂറ്റി അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 262 പേര്‍ക്കാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇന്നും നാല്‍പ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് പോസിറ്റീവായത്. 49 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് അരിക്കുളമാണ്. 34 പുതിയ കേസുകളാണ് അരിക്കുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്രയില്‍ 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മേഖലയില്‍ രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് പതിനഞ്ചില്‍ കുറവ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണ, ചങ്ങരോത്ത് എന്നിവയാണ് അവ.

അരിക്കുളം, മേപ്പയ്യൂര്‍, പേരാമ്പ്ര, കീഴരിയൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകളില്‍ ഇരുപത്തി അഞ്ചിന് മുകളിലാണ് പ്രതിദിന രോഗബാധിതര്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 28
അരിക്കുളം-34
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -12
ചെറുവണ്ണൂര്‍ – 20
കായണ്ണ – 6
കീഴരിയൂര്‍- 30
കൂത്താളി – 18
മേപ്പയ്യൂര്‍ – 48
നൊച്ചാട്- 27
തുറയൂര്‍ – 15