പേരാമ്പ്ര മേഖലയില്‍ കേസുകള്‍ കൂടുന്നു: ഇന്ന് 188 പേര്‍ക്ക് കൊവിഡ്; ചങ്ങരോത്ത് സ്ഥിതി രൂക്ഷം, പേരാമ്പ്രയും കൂത്താളിയും 20 ന് മുകളില്‍ പുതിയ രോഗികള്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 188 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 188 എന്ന കണക്ക്. ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 30ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്ര പഞ്ചായത്തില്‍ 22 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 22
അരിക്കുളം-15
ചക്കിട്ടപ്പാറ – 19
ചങ്ങരോത്ത് -31
ചെറുവണ്ണൂര്‍ – 19
കായണ്ണ – 2
കീഴരിയൂര്‍-12
കൂത്താളി – 33
മേപ്പയ്യര്‍ – 12
നൊച്ചാട്- 17
തുറയൂര്‍ – 6