പേരാമ്പ്ര മേഖലയില്‍ കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍: കൂത്താളി, ചങ്ങരോത്ത്, കീഴരീയൂര്‍ എന്നീ പഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍; വിശദമായി നോക്കാം വാര്‍ഡുകള്‍ ഏതെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തെല്ലാമെന്നും
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ കൂടുന്നു. മൂന്ന് പഞ്ചായത്തുകളില്‍ നിന്നായി ഒമ്പത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍. കൂത്താളി, ചങ്ങരോത്ത്, കീഴരീയൂര്‍ എന്നീ പഞ്ചായത്തുകളിലെ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.
കൂത്താളി പഞ്ചായത്തിലാണ് കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളായുള്ളത്. പഞ്ചായത്തിലെ ആറ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാണ്. വാര്‍ഡ് നാല്, ആറ്, എട്ട്, ഒമ്പത്, പത്ത്, പതിനൊന്ന് എന്നിവയാണ് കൂത്താളി പഞ്ചായത്തിലെ കണ്ടെയിന്‍മെന്റ് സോണുകള്‍. കീഴരിയ്യൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡും ചങ്ങരോത്തെ മൂന്ന്, പതിമൂന്ന് വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണാണ്.
അനുവദനീയമായത്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍, ആരോഗ്യവകുപ്പ്/പോലീസ്, ഹോം-ഗാര്‍ഡ്/ഫയര്‍ ആന്റ് റസ്‌ക്യൂ/എക്സൈസ്/റവന്യൂ ഡിവിഷണല്‍ ഓഫീസ്/താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ്/ട്രഷറി/കെ.എസ്.ഇ.ബി/വാട്ടര്‍ അതോറിറ്റി പാല്‍ സംഭരണം വിതരണം/പാചകവാതകവിതരണം/തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍/ പൊതുവിതരണവകുപ്പ്/എടിഎം/ അക്ഷയ സെന്ററുകള്‍ (ഡികാറ്റഗറിയില്‍ പാടില്ല) എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം.
ദുരന്തനിവാരണപ്രവര്‍ത്തികള്‍ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാനിര്‍മ്മിതി കേന്ദ്ര, പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷന്‍, വകുപ്പുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി. ഈ വകുപ്പുകളിലെ/സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനാ ഉദ്യോഗസ്ഥരെ കാണിച്ച് യാത്രാനുമതി വാങ്ങണം.
നിയന്ത്രണങ്ങൾ
- ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വിൽപന മാത്രം അനുവദിക്കും.
- ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
- അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
- ഈ വാർഡുകളിൽ ബാരിക്കേഡ് സ്ഥാപിക്കും.
- എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
- രാത്രി 7 മുതൽ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.
കണ്ടെയിന്‍മെന്റ് സോണില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188, 269 വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.