പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 133 പേര്‍ക്ക്; രോഗബാധിതര്‍ കൂടുതല്‍ ചെറുവണ്ണൂര്‍, അരിക്കുളം, ചങ്ങരോത്ത് എന്നീ പഞ്ചായത്തുകളില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 133 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 133 എന്ന കണക്ക്. മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ 10 ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചെറുവണ്ണൂര്‍, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ്. 18 പേര്‍ക്കാണ് ഈ പഞ്ചായത്തുകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. നൊച്ചാട് ഒരാള്‍ക്കും പേരാമ്പ്രയില്‍ രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 14
ചക്കിട്ടപ്പാറ – 15
നൊച്ചാട് -14
മേപ്പയ്യൂര്‍ – 7
ചങ്ങരോത്ത് – 17
കൂത്താളി – 6
തുറയൂര്‍ – 15
അരിക്കുളം – 18
കീഴരിയൂര്‍ – 6
ചെറുവണ്ണൂര്‍ – 18
കായണ്ണ – 3