പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 90 പേര്‍ക്ക്; വിശദാംശങ്ങള്‍ വായിക്കാം


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 90 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 90 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചങ്ങരോത്ത്, പേരാമ്പ്ര, മേപ്പയ്യൂര്‍, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ പത്തിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കീഴരിയൂരിലും, ചെറുവണ്ണുരും 10 പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച അഞ്ച് പേരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 14

ചക്കിട്ടപ്പാറ – 4

നൊച്ചാട് – 5

മേപ്പയ്യൂര്‍ – 12

ചങ്ങരോത്ത് – 12

കൂത്താളി – 3

തുറയൂര്‍ – 13

അരിക്കുളം – 1

കീഴരിയൂര്‍ – 10

ചെറുവണ്ണൂര്‍ – 10

കായണ്ണ – 5