പേരാമ്പ്ര മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേര്‍ക്ക്; രോഗബാധിതര്‍ കൂടുതല്‍ പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ 84 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 84 കണക്ക്. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തുറയൂര്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, കിഴരിയൂര്‍, മേപ്പയൂര്‍ പഞ്ചായത്തില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. പേരാമ്പ്ര പഞ്ചായത്തില്‍ 22 പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. ചെറുവണ്ണുരില്‍ 16 പേര്‍ക്കും മേപ്പയ്യൂര്‍, തുറയൂര്‍ എന്നിവിടങ്ങളില്‍ 12 പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 21
ചക്കിട്ടപ്പാറ – 7
നൊച്ചാട് – 2
മേപ്പയ്യൂര്‍ – 12
ചങ്ങരോത്ത് – 4
കൂത്താളി – 2
തുറയൂര്‍ – 12
അരിക്കുളം – 3
കീഴരിയൂര്‍ – 1
ചെറുവണ്ണൂര്‍ – 16
കായണ്ണ – 4