പേരാമ്പ്ര മേഖലയില്‍ ഇന്ന് 48 കൊവിഡ് രോഗികള്‍; ചക്കിട്ടപാറ പഞ്ചായത്തില്‍ മാത്രം 14 പേര്, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 48 പുതിയ കൊവിഡ് രോഗികള്‍. ഇന്നലെ 53 രോഗികളാണ് മേഖലയില്‍ ഉണ്ടായിരുന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ മാത്രം ഇന്ന് 14 രോഗികളാണ് ഉള്ളത്. ഇന്നലെ ഒരു രോഗി മാത്രമാണ് ചക്കിട്ടപാറയില്‍ ഉണ്ടായിരുന്നത്.
ചക്കിട്ടപാറ ഒഴികെയുള്ള മേഖലയിലെ മറ്റെല്ലാ പഞ്ചായത്തിലും പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്. നൊച്ചാട് പഞ്ചായത്തില്‍ ഇന്ന് എട്ട് രോഗികളാണ് ഉള്ളത്. ഇന്നലെയും നൊച്ചാട് എട്ട് രോഗികളാണ് ഉണ്ടായിരുന്നത്.
മേപ്പയ്യൂര്‍ പഞ്ചായത്തിലും പേരാമ്പ്ര പഞ്ചായത്തിസും ഇന്ന് ഏഴ് കേസുകള്‍ വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മേപ്പയ്യൂരില്‍ 11 രോഗികള്‍ ഉണ്ടായിരുന്നു. അതേസമയം പേരാമ്പ്ര പഞ്ചായത്തില്‍ ഇന്നലെ ആറ് രോഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കീഴരിയൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് രണ്ട് രോഗികള്‍ വീതമാണ് ഉള്ളത്. ഇന്നലെ ചങ്ങരോത്തും കീഴരിയൂരും ഓരോ കേസുകള്‍ വീതവും ചെറുവണ്ണൂരില്‍ അഞ്ച് കേസുകളുമാണ് ഉണ്ടായിരുന്നത്.
പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ കണക്കാണ് ഇത്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 7
അരിക്കുളം – 1
ചക്കിട്ടപ്പാറ – 14
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 2
കായണ്ണ – 1
കീഴരിയൂര്‍- 2
കൂത്താളി – 1
മേപ്പയ്യൂര്‍ – 7
നൊച്ചാട്- 8
തുറയൂര്‍ – 3