പേരാമ്പ്ര മേഖലയില്‍ ഇന്ന് 73 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്; ഇന്ന് കൂടുതല്‍ രോഗികള്‍ കൂത്താളിയിലും നൊച്ചാടും; വിശദമായ കണക്കുകള്‍ നോക്കാം



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 73 പേര്‍ക്ക് കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇന്നലെ മേഖലയില്‍ 62 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് നൊച്ചാട്, കൂത്താളി പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗികളുള്ളത്.

ഇന്ന് 12 രോഗികള്‍ വീതമാണ് രണ്ട് പഞ്ചായത്തുകളിലും ഉള്ളത്. ഇന്നലെ 16 പേര്‍ക്കായിരുന്നു നൊച്ചാട് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം കൂത്താളി പഞ്ചായത്തില്‍ ഇന്നലെ വെറും മൂന്ന് രോഗികളാണ് ഉണ്ടായിരുന്നത്.

ഇന്നലെ മൂന്ന് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര, ചക്കിട്ടപാറ പഞ്ചായത്തുകളില്‍ ഇന്ന് രോഗികളുടെ എണ്ണം കൂടി. പേരാമ്പ്രയില്‍ ഇന്ന് പത്തും ചക്കിട്ടപാറയില്‍ ഇന്ന് ഒമ്പതും കേസുകളാണ് ഉള്ളത്.

ഒരു രോഗിയുണ്ടായിരുന്ന കായണ്ണയിലും നാല് രോഗികളുണ്ടായിരുന്ന മേപ്പയ്യൂരും ഇന്ന് രോഗികളുടെ എണ്ണം വര്‍ധിച്ചു. കായണ്ണയില്‍ എട്ട് കേസുകളും മേപ്പയ്യൂരില്‍ ഒമ്പത് കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 10
അരിക്കുളം – 3
ചക്കിട്ടപ്പാറ – 9
ചങ്ങരോത്ത് – 3
ചെറുവണ്ണൂര്‍ – 5
കായണ്ണ – 8
കീഴരിയൂര്‍- 2
കൂത്താളി – 12
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 12
തുറയൂര്‍ – 0


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.