പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 77 പേര്‍ക്ക് ; ചെറുവണ്ണൂരില്‍ പുതിയ രോഗികളില്ല, തുറയൂരില്‍ 25 പേര്‍ക്ക് രോഗബാധ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 77 പേര്‍ക്ക്. തുറയൂരൊഴികെ മറ്റു പഞ്ചായത്തുകളില്‍ ഇരുപതില്‍ താഴെയാണ് പുതിയ രോഗികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തുറയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. ഇരുപതിന് മുകളിലാണ് പുതിയ രോഗികള്‍. 25 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയും കൂത്താളിയുമാണ് രണ്ടാമതുള്ളത്. ഇരു പഞ്ചായത്തുകളിലും 12 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചെറുവണ്ണൂര്‍ പഞ്ചായത്തില്‍ ഇന്ന് ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍

പേരാമ്പ്ര – 12
അരിക്കുളം-1
ചക്കിട്ടപ്പാറ – 5
ചങ്ങരോത്ത് -4
ചെറുവണ്ണൂര്‍ – 0
കായണ്ണ – 3
കീഴരിയൂര്‍- 1
കൂത്താളി – 12
മേപ്പയ്യൂര്‍ – 6
നൊച്ചാട്- 8
തുറയൂര്‍ – 25