പേരാമ്പ്ര മേഖലയില്‍ ഇന്ന് 76 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ മേപ്പയ്യൂരില്‍, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അമ്പതിന് മുകളില്‍. ഇന്ന് 76 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 77 പേര്‍ക്കാണ് മേഖലയില്‍ കൊവിഡ് പോസിറ്റീവായത്. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 17 പേര്‍ക്കാണ് മേപ്പയ്യൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. നൊച്ചാട് പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ 12 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തില്‍ പതിനൊന്ന് പുതിയ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ നാല് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 11
അരിക്കുളം-3
ചക്കിട്ടപ്പാറ – 10
ചങ്ങരോത്ത് -3
ചെറുവണ്ണൂര്‍ – 5
കായണ്ണ – 6
കീഴരിയൂര്‍- 3
കൂത്താളി – 6
മേപ്പയ്യൂര്‍ – 17
നൊച്ചാട്- 12
തുറയൂര്‍ – 4