പേരാമ്പ്ര മേഖലയില്‍ ഇന്നും മുന്നൂറിന് മുകളില്‍ രോഗബാധിതര്‍; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 328 പേര്‍ക്ക്, മേപ്പയ്യൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍, മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന രോഗികള്‍ 30 ന് മുകളില്‍, നോക്കാം വിശദമായി



പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്നും മുന്നൂറിന് മുകളില്‍ രോഗബാധിതര്‍. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 328 പേര്‍ക്ക്. ഇതില്‍ ആറ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 322 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്.

മേപ്പയൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷം. ഇന്ന് മാത്രം പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചത് 58 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മേപ്പയൂരില്‍ 40ന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ 46പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല.

പേരാമ്പ്ര പഞ്ചായത്തില്‍ 34 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകളില്‍ മുപ്പതിന് മുകളിലാണ് രോഗബാധിതര്‍.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 34
അരിക്കുളം-21
ചക്കിട്ടപ്പാറ – 35
ചങ്ങരോത്ത് -24
ചെറുവണ്ണൂര്‍ – 43
കായണ്ണ – 23
കീഴരിയൂര്‍-7
കൂത്താളി – 17
മേപ്പയ്യൂര്‍ -58
നൊച്ചാട്- 24
തുറയൂര്‍ – 36