പേരാമ്പ്ര മേഖലയില്‍ ഇന്ന് 104 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗബാധിതര്‍ ചങ്ങരോത്തും തുറയൂരും, രണ്ടാം ദിനവും ഒരുകേസും റിപ്പോര്‍ട്ട് ചെയ്യാതെ കായണ്ണ, വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 104 കണക്ക്. ചങ്ങരോത്തും തുറയൂര്‍ പഞ്ചായത്തിലുമാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 10 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഓരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന കായണ്ണയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 9
അരിക്കുളം- 6
ചക്കിട്ടപ്പാറ – 14
ചങ്ങരോത്ത് -16
ചെറുവണ്ണൂര്‍ – 6
കായണ്ണ – 0
കീഴരിയൂര്‍-10
കൂത്താളി – 11
മേപ്പയൂര്‍ -5
നൊച്ചാട്- 10
തുറയൂര്‍ – 16