പേരാമ്പ്ര മേഖലയില്‍ ഇന്ന് 60 പേര്‍ക്ക് കൊവിഡ്; രോഗബാധികര്‍ കൂടുതല്‍ ചങ്ങരോത്ത്, ഒരു കേസും റിപ്പോര്‍ട്ട് ചെയ്യാതെ കായണ്ണ


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 60 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 60 കണക്ക്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 4 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന കായണ്ണയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല.
പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവിടത്തെ ടി പി ആര്‍ നിരക്കുകളും:

ചങ്ങരോത്ത്, അരിക്കുളം, കായണ്ണ – കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍).
മേപ്പയ്യൂര്‍, നൊച്ചാട് – കാറ്റഗറി സി ( ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍).
പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, കീഴരിയൂര്‍, തുറയൂര്‍, ചെറുവണ്ണൂര്‍ – കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 4
അരിക്കുളം- 3
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് -23
ചെറുവണ്ണൂര്‍ – 2
കായണ്ണ – 0
കീഴരിയൂര്‍-2
കൂത്താളി – 1
മേപ്പയൂര്‍ -2
നൊച്ചാട്- 7
തുറയൂര്‍ – 4