പേരാമ്പ്ര മേഖലയില്‍ ഇന്ന് 109 പേര്‍ക്ക് കൊവിഡ്; ആശങ്കയായി അരിക്കുളവും പേരാമ്പ്രയും, വിശദാംശം വായിക്കാം
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 109 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 109 എന്ന കണക്ക്. പേരാമ്പ്ര, അരിക്കുളം എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവു കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ നേരിയ ആശ്വാസം. ഇന്ന് 10 പുതിയ കേസുകളാണ് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 22
അരിക്കുളം-23
ചക്കിട്ടപ്പാറ – 10
ചങ്ങരോത്ത് -14
ചെറുവണ്ണൂര്‍ – 1
കായണ്ണ – 10
കീഴരിയൂര്‍-2
കൂത്താളി – 5
മേപ്പയ്യര്‍ – 8
നൊച്ചാട്- 5
തുറയൂര്‍ – 9