പേരാമ്പ്ര മേഖലയില്‍ ആശ്വാസം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 56 പേര്‍ക്ക്, കീഴരിയൂര്‍ ഒഴികെയുള്ള പഞ്ചായത്തുകള്‍ പുതിയ രോഗികള്‍ പത്തില്‍ താഴെ, വിശദമായ കണക്കുകള്‍ ഇങ്ങനെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. 56 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കീഴരിയൂര്‍ പഞ്ചായത്തൊഴികെ മറ്റു പഞ്ചായത്തുകളിലെല്ലാം പത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മേഖലയിലെ ഇന്നത്തെ കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. 96 പേര്‍ക്കായിരുന്നു മേഖലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ 23 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കീഴരിയൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനൊന്ന് ആളുകള്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പേരാമ്പ്ര, തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളില്‍ എട്ട് പേര്‍ക്ക് വീതമാണ് ഇന്ന് കൊവിഡ് പോസിറ്റീവായിരിക്കുന്നത്.
മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് അഞ്ചില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപാറ, ചങ്ങരോത്ത്, തെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒന്ന് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കായണ്ണയില്‍ കൊവിഡ് പോസിറ്റീവായവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 8
അരിക്കുളം – 8
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 1
കായണ്ണ – 6
കീഴരിയൂര്‍- 11
കൂത്താളി – 2
മേപ്പയ്യൂര്‍ – 4
നൊച്ചാട്- 6
തുറയൂര്‍ – 8