പേരാമ്പ്ര മേഖലയില്‍ ആശ്വാസം: മുഴുവന്‍ പഞ്ചായത്തുകളിലും പുതിയ രോഗികള്‍ പത്തില്‍ താഴെ; ഇന്ന് 33 പേര്‍ക്ക് കൊവിഡ്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണം അമ്പതില്‍ താഴെ. ഇന്ന് 33ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 60 ന് മുകളില്‍ കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ ആളുകള്‍കള്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് കൂടുതല്‍ പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. ഒമ്പത് പേര്‍ക്കാണ് മേപ്പയ്യൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്.
മേപ്പയ്യൂരൊഴികെയുള്ള പഞ്ചായത്തുകളിലെല്ലാം അഞ്ചില്‍ താഴെയാണ് പുതിയ രോഗികള്‍. പേരാമ്പ്രയിലും കായണ്ണയിലും ഒരാള്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 1
അരിക്കുളം-2
ചക്കിട്ടപ്പാറ – 3
ചങ്ങരോത്ത് -3
ചെറുവണ്ണൂര്‍ – 2
കായണ്ണ – 1
കീഴരിയൂര്‍- 3
കൂത്താളി – 3
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 4
തുറയൂര്‍ – 2