പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 81 പേര്‍ക്ക്, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ്. ഇന്ന് നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 81 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 77 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാല് പേരുടെ ഉറവിടം വ്യക്തമല്ല.

അരിക്കുളത്തും കായണ്ണയിലുമാണ് ഇന്ന് കൂടുതല്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 17 പേര്‍ക്കാണ് ഇരു പഞ്ചായത്തുകളിലും ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെറുവണ്ണൂര്‍, പേരാമ്പ്ര പഞ്ചായത്തുകളാണ്് രണ്ടാമതുള്ളത്. ഇവിടെ 10 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര പഞ്ചായത്തില്‍ കൊവിഡ് പോസിറ്റീവായവരില്‍ ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഒരാളുടെ ഉറവിടെ വ്യക്തമല്ല.

മേഖലയിലെ നാല് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. മേഖലയിലെ രണ്ട് പഞ്ചായത്തുകളില്‍ 15 മുകളില്‍ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെയാണ് മുപതിയ രോരികള്‍. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര 9
അരിക്കുളം-16
ചക്കിട്ടപ്പാറ 5
ചങ്ങരോത്ത് -1
ചെറുവണ്ണൂര്‍ 10
കായണ്ണ 17
കീഴരിയൂര്‍- 2
കൂത്താളി 0
മേപ്പയ്യൂര്‍ 6
നൊച്ചാട്- 3
തുറയൂര്‍ 8