പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ അമ്പതില്‍ താഴെ; ഇന്ന് 49 പേര്‍ക്ക് രോഗബാധ, കൂടുതല്‍ കേസുകള്‍ ചക്കിട്ടപ്പാറ, കായണ്ണയില്‍ പുതിയ രോഗികളില്ല


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി പ്രതിദിന രോഗികള്‍ കുറയുന്നു. 49 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നൊച്ചാടില്‍ റിപ്പോര്‍ട്ട ചെയ്ത കൊവിഡ് പോസിറ്റീവ് കേസുകളില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.

ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 21 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. അരിക്കുളം പഞ്ചായത്താണ് രണ്ടാമതുള്ളത്. ഇവിടെ ഏഴ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ അഞ്ചില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. കായണ്ണയില്‍ ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 3
അരിക്കുളം-7
ചക്കിട്ടപ്പാറ – 21
ചങ്ങരോത്ത് -3
ചെറുവണ്ണൂര്‍ – 3
കായണ്ണ – 0
കീഴരിയൂര്‍- 1
കൂത്താളി – 1
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 3
തുറയൂര്‍ – 1