പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ നൂറില്‍ താഴെ; ഇന്ന് 80 പേര്‍ക്ക് രോഗബാധ, നോക്കാം വിശദമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ നൂറില്‍ താഴെ. 80 ആളുകള്‍ക്കാണ് പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 150 ന് മുകളിലായിരുന്നു മേഖലയിലെ പ്രതിദിന രോഗികളുടെ എണ്ണം.

കൊവിഡ് പോസിറ്റീവായവരില്‍ 72 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. അരിക്കുളം, ചക്കിട്ടപ്പാറ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും, ചെറുവണ്ണൂര്‍, പേരാമ്പ്ര, നൊച്ചാട്, മേപ്പയ്യൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഉറവിടം വ്യക്തമല്ലാത്ത ഓരോ കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 15 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. അരിക്കുളം, ചെറുവണ്ണൂര്‍ എന്നീ പഞ്ചായത്തുകളില്‍ പത്തിന് മുകളില്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്രയില്‍ എട്ട് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 7
അരിക്കുളം-10
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് -4
ചെറുവണ്ണൂര്‍ – 11
കായണ്ണ – 3
കീഴരിയൂര്‍- 6
കൂത്താളി – 1
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 14
തുറയൂര്‍ – 7