പേരാമ്പ്ര മേഖലയില്‍ ആശ്വാസമായി കൊവിഡ് കേസുകള്‍ നൂറില്‍ താഴെ; ഇന്ന് 84 പേര്‍ക്ക് രോഗബാധ, മേപ്പയൂരില്‍ 28 പേര്‍ക്ക് കൊവിഡ്
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 84 പേര്‍ക്ക്. 83 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായ ഒരാളുടെ ഉറവിടം വ്യക്തമല്ല. ഇന്നലെ നൂറിന് മുകളില്‍ കൊവിഡ് കേസുകളാണ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 28 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂത്താളിയിലും ചങ്ങരോത്തും ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായത്.
പേരാമ്പ്രയില്‍ 14 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ എട്ട് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 13
അരിക്കുളം-5
ചക്കിട്ടപ്പാറ – 11
ചങ്ങരോത്ത് -1
ചെറുവണ്ണൂര്‍ – 7
കായണ്ണ – 4
കീഴരിയൂര്‍- 3
കൂത്താളി – 1
മേപ്പയ്യൂര്‍ – 28
നൊച്ചാട്- 3
തുറയൂര്‍ – 7