പേരാമ്പ്ര മേഖലയില്‍ ആശ്വാസം: ഇന്ന് 114 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ രോഗികള്‍ പേരാമ്പ്രയിലും, ചക്കിട്ടപ്പാറയിലും, മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ പ്രതിദിന രോഗബാധിതര്‍ ആറില്‍ താഴെ, നോക്കാം വിശദമായി
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗബാധിതരില്‍ നേരിയ കുറവ്. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 114 പുതിയ കൊവിഡ് കേസുകള്‍. പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവു കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പേരാമ്പ്രയില്‍ മാത്രം 29പര്‍ക്ക് ഇന്ന് കൊവിഡ് പോസിറ്റീവായി.
ചങ്ങരോത്ത്, തുറയൂര്‍, കീഴരിയൂര്‍, കൂത്താളി മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍, എന്നീ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. ആറില്‍ കുറവ് ആളുകള്‍ക്കാണ് ഇവിടങ്ങളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെറുവണ്ണൂരില്‍രണ്ട് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 29
അരിക്കുളം- 8
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് -5
ചെറുവണ്ണൂര്‍ – 1
കായണ്ണ – 14
കീഴരിയൂര്‍-1
കൂത്താളി – 5
മേപ്പയ്യൂര്‍ -5
നൊച്ചാട്- 17
തുറയൂര്‍ – 5