പേരാമ്പ്ര മേഖലയില്‍ ആശ്വാസം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 22 പേര്‍ക്ക്, ആറ് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് മാത്രം രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശ്വാസം നല്കി കൊവിഡ് കണക്കുകള്‍. 22 പേര്‍ക്കാണ് മേഖലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൊച്ചാട് പഞ്ചായത്തില്‍ മാത്രമാണ് അഞ്ചിന മുകളില്‍ ആളുരകള്ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ ഒന്നു വീതം കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അരിക്കുളം, ചങ്ങരോത്ത്, ചെറുണ്ണൂര്‍, കായണ്ണ, മേപ്പയ്യൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് ഒരോരുത്തര്‍ക്ക് മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂത്താളിയില്‍ ഇന്നാര്‍ക്കും കൊവിഡ് പോസിറ്റീവായിട്ടില്ല.
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:
പേരാമ്പ്ര – 2
അരിക്കുളം – 1
ചക്കിട്ടപ്പാറ – 4
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍ – 1
കായണ്ണ – 1
കീഴരിയൂര്‍- 3
കൂത്താളി – 0
മേപ്പയ്യൂര്‍ – 1
നൊച്ചാട്- 6
തുറയൂര്‍ – 2