പേരാമ്പ്ര മേഖലയില്‍ ആശ്വാസം: ഇന്ന് 129 പേര്‍ക്ക് കൊവിഡ്; കായണ്ണ, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകളില്‍ രോഗബാധിതര്‍ ആറില്‍ താഴെ, കീഴരിയൂരില്‍ 31 പേര്‍ക്ക് കൊവിഡ്


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് ആശ്വാസം. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 129 പേര്‍ക്ക്. കായണ്ണ, ചക്കിട്ടപ്പാറ, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുറവ് കൊവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

കീഴരിയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാളുടെ ഉറവിടെ വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 9
അരിക്കുളം- 11
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് -5
ചെറുവണ്ണൂര്‍ – 22
കായണ്ണ – 3
കീഴരിയൂര്‍-31
കൂത്താളി – 19
മേപ്പയൂര്‍ -10
നൊച്ചാട്- 9
തുറയൂര്‍ – 7