പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗബാധിതര്‍ മുന്നൂറ് കടന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 312 പേര്‍ക്ക്, മേപ്പയ്യൂരും ചങ്ങരോത്തും പുതിയ രോഗികള്‍ നാല്‍പ്പതിന് മുകളില്‍, നേക്കാം വിശദാമായി


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് വ്യാപനം. മേഖലയില്‍ മൂന്നൂറിന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 312 പേര്‍ക്കാണ് പുതുതായി കൊവിഡ് പോസിറ്റീവായത്. ഇവരില്‍ 303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല.

മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 67 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ പഞ്ചായത്ത് ചങ്ങരോത്താണ്. 44 പുതിയ കേസുകളാണ് ചങ്ങരോത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്രയില്‍ 27 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. മേഖലയില്‍ മൂന്ന് പഞ്ചായത്തുകളില്‍ മാത്രമാണ് ഇരുപതില്‍ കുറവ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത. കീഴരിയൂര്‍, അരിക്കുളം, ചക്കിട്ടപ്പാറ എന്നിവയാണ് അവ. ബാക്കി പഞ്ചായത്തുകളിലെല്ലാം പ്രതിദിന രോദബാധിതരില്‍ വര്‍ധനയുണ്ടാവുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 24
അരിക്കുളം-11
ചക്കിട്ടപ്പാറ – 15
ചങ്ങരോത്ത് -44
ചെറുവണ്ണൂര്‍ – 32
കായണ്ണ – 27
കീഴരിയൂര്‍- 10
കൂത്താളി – 29
മേപ്പയ്യൂര്‍ – 66
നൊച്ചാട്- 24
തുറയൂര്‍ – 21