പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കണക്കുകള്‍; ഇന്ന് 212 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, കൂടുതല്‍ രോഗബാധിതര്‍ തുറയൂരില്‍, മേഖലയിലെ നാല് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ പേര്‍ക്ക് കൊവിഡ്


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് രോഗികള്‍ 200ന് മുകളില്‍. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 212 പുതിയ കൊവിഡ് കേസുകള്‍. കീഴരിയൂരിലേയും ചെറുവണ്ണൂരിലെയും കൊവിഡ് കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

തുറയൂരിര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബധിതര്‍. 47 പേര്‍ക്കാണ് ഇവിടെ ഇന്ന് കൊവിഡ് സ്തിരീകരിച്ചത്.
മേഖലയിലെ നാല് പഞ്ചായത്തുകളില്‍ 20ന് മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. തുറയൂര്‍, പേരാമ്പ്ര, കൂത്താളി, കായണ്ണ, പഞ്ചായത്തുകളിലാണ് ഇന്ന് ഏറ്റവും കുടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പേരാമ്പ്ര പഞ്ചായത്തില്‍ 27പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂത്താളിയില്‍ രണ്ടാളുടെയും നൊച്ചാട് ഒരാളുടെയും രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:

പേരാമ്പ്ര – 27
അരിക്കുളം- 14
ചക്കിട്ടപ്പാറ – 10
ചങ്ങരോത്ത് -17
ചെറുവണ്ണൂര്‍ – 9
കായണ്ണ – 29
കീഴരിയൂര്‍-3
കൂത്താളി – 20
മേപ്പയൂര്‍ -18
നൊച്ചാട്- 18
തുറയൂര്‍ – 47