പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ്; ഇന്ന് 180 പേര്‍ക്ക് രോഗബാധ, ചക്കിട്ടപ്പാറയില്‍ സ്ഥിതി രൂക്ഷം, അരിക്കുളത്ത് ഒരു കൊവിഡ് കേസ് മാത്രം, നോക്കാം വിശദമായി
പേരാമ്പ്ര: മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 180 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 180 എന്ന കണക്ക്. ചക്കിട്ടപ്പാറ, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ 15 മുകളില്‍ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ചക്കിട്ടപ്പാറല പഞ്ചായത്തില്‍ 39 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
പേരാമ്പ്ര പഞ്ചായത്തില്‍ 25 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കായണ്ണ പഞ്ചായത്തില്‍ അഞ്ച് പേര്‍ക്കു മാത്രമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. അതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 20
അരിക്കുളം- 1
ചക്കിട്ടപ്പാറ – 39
ചങ്ങരോത്ത് -19
ചെറുവണ്ണൂര്‍ – 13
കായണ്ണ – 9
കീഴരിയൂര്‍-25
കൂത്താളി – 9
മേപ്പയൂര്‍ -17
നൊച്ചാട്- 6
തുറയൂര്‍ – 16