പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ്; ഇന്ന് 96 പേര്‍ക്ക് രോഗബാധ, രണ്ട് പഞ്ചായത്തുകളില്‍ പുതിയ രോഗികള്‍ പതിനഞ്ചിന് മുകളില്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി പ്രതിദിന രോഗികളുടെ എണ്ണം തൊണ്ണൂറ് കടന്നു. 96 പേര്‍ക്കാണ് മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ചക്കിട്ടപാറ, അരിക്കുളം എന്നീവയൊഴികെയുള്ള പഞ്ചായത്തുകളില്‍ പതിനഞ്ചില്‍ താഴെ രോഗികാണ് ഉള്ളത്. ഇന്ന് കൊവിഡ് പോസിറ്റീവായ മുഴുവന്‍പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നലെ ഒരാള്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ചിരുന്ന ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഇന്ന് ഇരുപതിന് മുകളില്‍ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മേഖലയിലെ പഞ്ചായത്തുകളില്‍ ചക്കിട്ടപാറയില്‍ മാത്രമാണ് 20ന് മുകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അരിക്കുളം പഞ്ചായത്താണ് രണ്ടാമതുള്ളത്. 19 പേര്‍ക്കാണ് അരിക്കുളത്ത് ഇന്ന് കൊവിഡ് പൊസിറ്റീവായത്. ഇന്നലെ അഞ്ച് കേസുകളുണ്ടായിരുന്നതാണ് ഇന്ന് പത്തൊമ്പതായി വര്‍ദ്ധിച്ചത്.

അരിക്കുളം, ചക്കിട്ടപ്പാറ കൂടാതെ പേരാമ്പ്ര, കൂത്താളി പഞ്ചായത്തുകളിലാണ് ഇന്ന് പത്തിന് മുകളില്‍ പുതിയ രോഗികളുള്ളത്. പേരാമ്പ്ര പഞ്ചായത്തില്‍ 13 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂത്താളിയില്‍ പതിനെന്ന് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

മേഖലയിലെ നാല് പഞ്ചായത്തുകളില്‍ ഇന്ന് ആഞ്ചില്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. കീഴരിയൂര്‍, കായണ്ണ, തുറയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒന്ന് വീതം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 13
അരിക്കുളം – 19
ചക്കിട്ടപ്പാറ – 23
ചങ്ങരോത്ത് – 2
ചെറുവണ്ണൂര്‍ – 6
കായണ്ണ – 1
കീഴരിയൂര്‍- 1
കൂത്താളി – 11
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 10
തുറയൂര്‍ – 1