പേരാമ്പ്ര മേഖലയില്‍ ആശങ്കയായി കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്ക്; കൂടുതല്‍ രോഗികള്‍ ചക്കിട്ടപാറയിലും കായണ്ണയിലും


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കയാവുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 68 പേര്‍ക്കാണ്. ഇന്നലെ 45 രോഗികളാണ് മേഖലയില്‍ ഉണ്ടായത്. ഭൂരിഭാഗം പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ചക്കിട്ടപാറ, കായണ്ണ പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. ഇന്നലെ പൂജ്യം കേസുകളുണ്ടായിരുന്ന കായണ്ണയില്‍ ഇന്ന് 12 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രണ്ട് കേസുകള്‍ മാത്രമുണ്ടായിരുന്ന ചക്കിട്ടപാറയിലും ഇന്ന് കേസുകളുടെ എണ്ണം 12 ആയി ഉയര്‍ന്നു.

ചെറുവണ്ണൂരില്‍ ഇന്ന് 11 പുതിയ രോഗികളാണ് ഉണ്ടായത്. ഇന്നലെ ഇത് ഏഴായിരുന്നു. ഇന്നലെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ ഇന്ന് രോഗികളുടെ എണ്ണം പത്തായി ഉയര്‍ന്നു.

മേപ്പയ്യൂര്‍, ചങ്ങരോത്ത്, കീഴരിയൂര്‍, അരിക്കുളം, കൂത്താളി പഞ്ചായത്തുകളില്‍ ഇന്ന് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. തുറയൂര്‍ പഞ്ചായത്തില്‍ ഇന്ന് പുതിയ രോഗികള്‍ ഇല്ല.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ ഇന്നത്തെ പ്രതിദിന കൊവിഡ് കണക്ക്:

പേരാമ്പ്ര – 10

അരിക്കുളം – 4

ചക്കിട്ടപ്പാറ – 12

ചങ്ങരോത്ത് – 2

ചെറുവണ്ണൂര്‍ – 11

കായണ്ണ – 12

കീഴരിയൂര്‍ – 3

കൂത്താളി – 5

മേപ്പയ്യൂര്‍ – 1

നൊച്ചാട് – 8

തുറയൂര്‍ – 0


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.