പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും നൂറ് കടന്നു; ഇന്ന് 111 പേര്‍ക്ക് രോഗബാധ, കൂടുതല്‍ കേസുകള്‍ മേപ്പയ്യൂരില്‍
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ആശങ്കയുയര്‍ത്തി കൊവിഡ് കേസുകള്‍ വീണ്ടും നൂറ് കടന്നു. മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 111 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20 ന് മുകളില്‍ പുതിയ രോഗികളാണ് ഇന്ന് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊവിഡ് പോസിറ്റീവായ എട്ട് പേരുടെ ഉറവിടം വ്യക്തമല്ല.
മേപ്പയ്യൂര്‍ പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പോസിറ്റീവായത്. 32 പേര്‍ക്കാണ് പഞ്ചായത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. തുറയൂരില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായത്.
പേരാമ്പ്രയില്‍ 11പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. മേഖലയിലെ ഏഴ് പഞ്ചായത്തുകളില്‍ പത്തില്‍ താഴെ ആളുകള്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. ചങ്ങരോത്ത് രണ്ടും, ചക്കിട്ടപാറയില്‍ ഒന്നും, നൊച്ചാട് നാലും ഉറവിടം വ്യക്തമല്ലാത്ത് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധീകൃതര്‍ മുന്നറിയിപ്പ് നല്‍കി.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 10
അരിക്കുളം-7
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് -3
ചെറുവണ്ണൂര്‍ – 8
കായണ്ണ – 3
കീഴരിയൂര്‍- 4
കൂത്താളി – 14
മേപ്പയ്യൂര്‍ – 32
നൊച്ചാട്- 9
തുറയൂര്‍ – 1