പേരാമ്പ്ര മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രതിദിന രോഗികള്‍ പത്തില്‍ താഴെ; ഇന്ന് 34 പേര്‍ക്ക് കോവിഡ്


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 34 പേര്‍ക്ക്. മേഖലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പത്തില്‍ താഴെ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് പോസിറ്റീവായ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

പേരാമ്പ്ര, നൊച്ചാട്, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലാണ് ഇന്ന് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പഞ്ചായത്തുകളിലും ഏഴ് വീതം ആളുകള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചങ്ങരോത്തും കീഴരിയൂരിലും ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.

 

മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അഞ്ചില്‍ താഴെയാണ്. അരിക്കുളം തുറയൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും, ചക്കിട്ടപാറ, കൂത്താളി, കായണ്ണ പഞ്ചായത്തുകളില്‍ രണ്ട് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകള്‍:

പേരാമ്പ്ര – 7
അരിക്കുളം – 1
ചക്കിട്ടപ്പാറ – 2
ചങ്ങരോത്ത് -0
ചെറുവണ്ണൂര്‍ – 7
കായണ്ണ – 2
കീഴരിയൂര്‍- 0
കൂത്താളി – 2
മേപ്പയ്യൂര്‍ – 5
നൊച്ചാട്- 7
തുറയൂര്‍ – 1